ന്യൂഡൽഹി: സ്മാർട്ഫോൺ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ ഫ്ലാഗ് ഷിപ്പ് സ്മാർട്ഫോൺ മോഡലായ നോക്കിയ എക്സ്6 ഈ മാസം 19ന് ആഗോളവിപണിയിൽ അവതരിപ്പിക്കും. ഹോങ്കോംഗിലാണ് അവതരണച്ചടങ്ങുകളെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മേയിലാണ് നോക്കിയ എക്സ് 6 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. മിഡ് റേഞ്ച് വിഭാഗത്തിൽപ്പെടുന്ന ഫോണിനു ചൈനീസ് വിപണിയിൽ താരതമ്യേന മികച്ച സ്വീകരണമാണു ലഭിച്ചത്. എന്നാൽ, ഫോൺ ആഗോള വിപണിയിൽ അവതരിപ്പിക്കുന്പോൾ നോക്കിയ എക്സ് 6 എന്ന പേരിനു പകരം നോക്കിയ 6.1 പ്ലസ് എന്ന പേരായിരിക്കും ഉപയോഗിക്കുകയെന്നാണു കേൾക്കുന്നത്. 5.8 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ് ഡ്രാഗൺ പ്രോസസർ, ഡ്യുവൽ കാമറ, തുടങ്ങിയവയാണ് ഫോണിന്റെ ഫീച്ചറുകൾ. ആൻഡ്രോയിഡ് ഓറിയോ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഫോണിന് 4 ജിബി റാം- 32 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളുണ്ടാകും.