നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാര സ്ഥാപനങ്ങൾ ആണെങ്കിൽ അവയും പങ്കുകാരും കന്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്നവരും ഒഴികെയുള്ള എല്ലാ നികുതിദായകരും അവരുടെ 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ 2018 ജൂലൈ 31 നുമുന്പ് ഫയൽ ചെയ്യണമെന്നാണ് നിയമം. ആ ദിവസത്തിനുമുന്പുഫയൽ ചെയ്യാൻ സാധിക്കാതെ വന്നാൽ, നികുതിക്ക് മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ പിഴയും, മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10000 രൂപ പിഴയും ചുമത്തപ്പെടും. അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്കു മുന്‍പുള്ള വരുമാനം എങ്കിൽ പിഴത്തുക 1000 രൂപ മാത്രമാണ്. 2019 മാർച്ച് 31 ന് ശേഷം 2017-18 സാന്പത്തികവർഷത്തെ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല.
ഐടിആർ- 2
ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഇല്ലാത്ത എല്ലാ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബാംഗങ്ങൾക്കും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാം. താഴെപ്പറയുന്ന മാർഗങ്ങളിൽനിന്നും വരുമാനമുള്ളവർക്കാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.
1) ശന്പളത്തിൽ നിന്നും പെൻഷനിൽനിന്നും വരുമാനം ഉള്ളവർ 2) ഹൗസ് പ്രോപ്പർട്ടി വരുമാനം - ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽ നിന്നും വരുമാനം ഉണ്ടെങ്കിലും ഈ ഫോം ഉപയോഗിക്കാം. 3) മൂലധനനേട്ടം ഉള്ളവർ 4) മറ്റുവരുമാനങ്ങൾ - കുതിരപ്പന്തയത്തിൽ നിന്നും ലോട്ടറിയിൽ നിന്നും വരുമാനം ഉള്ളവരും ഈ റിട്ടേണ്‍ ഫോം ആണ് ഉപയോഗിക്കേണ്ടത്. 5) വിദേശങ്ങളിൽ സ്വത്തുക്കൾ ഉള്ളവരും വിദേശങ്ങളിൽ നിന്നും വരുമാനം ഉള്ളവരും 6) 5000 രൂപയിൽ കൂടുതൽ കൃഷിയിൽ നിന്നും വരുമാനം ലഭിക്കുന്നവർ 7) ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ളവർക്കും നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർക്കും റെസിഡന്റ് ആണെങ്കിലും ഓർഡിനറിലി റെസിഡന്റ് എന്ന സ്റ്റാറ്റസിൽപ്പെടാത്തവർക്കും ഐടിആർ- 2 ഉപയോഗിക്കാം.
ഐടിആർ - 2 ഉപയോഗിക്കാൻ പാടില്ലാത്തവർ
1)ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ള വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കരുത്.
2) ഐടിആർ-1 ഉപയോഗിക്കാൻ സാധിക്കുന്ന നികുതിദായകർ ഐടിആർ-2 ഉപയോഗിക്കരുത്.
ഓണ്‍ലൈൻ ഫയലിംഗ് നിർബന്ധമാണോ?
1) 80 വയസോ അതിൽ കൂടുതലോ ഉള്ള നികുതിദായകർക്ക് ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ റിട്ടേണുകൾ ഫയൽ ചെയ്യണമെന്നു നിർബന്ധമില്ല.
2) 5 ലക്ഷം രൂപയിൽ താഴെ നികുതിക്കുമുന്പുള്ള വരുമാനമുള്ളവർ ഇൻകം ടാക്സ് റീഫണ്ട് അവകാശപ്പെടുന്നില്ലെങ്കിൽ ഓഫ്ലൈൻ ഫയലിംഗ് സ്വീകരിക്കാവുന്നതാണ്. ഫിസിക്കൽ ആയി പേപ്പർ ഫോമിലും ബാർ കോഡഡ് റിട്ടേണ്‍ ഉപയോഗിച്ചും ഓഫ്ൈലൈൻ രീതിയിൽ ഫയൽ ചെയ്യുവാൻ സാധിക്കും. പേപ്പർ ഫോമിൽ ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് ആദായനികുതി ഓഫീസിൽനിന്നു അക്നോളജ്മെന്റ് ലഭിക്കും.
ഇലക്ട്രോണിക് മാർഗത്തിലൂടെ ഫയൽ ചെയ്യുന്നവർക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചും ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും റിട്ടേണുകൾ വെരിഫൈ ചെയ്യാവുന്നതാണ്. അല്ലാത്ത വെരിഫിക്കേഷനുവേണ്ടി ഐ.ടി.ആർ ഢ ബാംഗളൂരുവിലേക്ക് 120 ദിവസത്തിനകം ഓർഡിനറിയായി തപാൽമാർഗമോ സ്പീഡ് പോസ്റ്റ് വഴിയോ അയച്ചുകൊടുത്തിരിക്കണം.
ഐടിആർ - 3
വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ബിസിനസ്സിൽനിന്നും പ്രൊഫഷനിൽ നിന്നും വരുമാനം ഉണ്ടെങ്കിൽ ഐടിആർ - 3 ആണ് ഉപയോഗിക്കേണ്ടത്. പ്രസ്തുത വ്യക്തികൾക്ക് ശന്പളമോ പെൻഷനോ ഉണ്ടെങ്കിലും ഹൗസ് പ്രോപ്പർട്ടികളിൽ നിന്നും വാടക ലഭിക്കുന്നുണ്ടെങ്കിലും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിലും ഈ ഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും വെരിഫൈ ചെയ്യപ്പെടുന്നതിനും മുകളിൽ സൂചിപ്പിച്ചതിൽ നിന്നും യാതൊരു വ്യത്യാസവും ഇല്ല. പാർട്ണർഷിപ്പ് സ്ഥാപനങ്ങളിലെ പാർട്ണർമാരും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ-3 ഉപയോഗിക്കാം.
ഐടിആർ - 4
മുൻവർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന ഐടിആർ 4 എസ് ആണ് പേരുമാറ്റി ഐടിആർ 4 ആയി ഉപയോഗിക്കുന്നത്. ആദായനികുതി നിയമം 44 എഡി, 44 എഡിഎ, 44 എഇ എന്നീ വകുപ്പനുസരിച്ച് അനുമാന നികുതി അടക്കുന്നവരാണ് ഈ ഫോം ഉപയോഗിക്കുന്നത്. എന്നാൽ ടേണോവർ 2 കോടി രൂപയിൽ കൂടുതലാണെങ്കിൽ അനുമാനനികുതി അടക്കാൻ പാടില്ല. അതിനാൽ ഈ ഫോം ഉപയോഗിക്കാനും പാടില്ല. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ള പ്രൊഫഷണലുകൾക്കും ഈ ഫോം ഉപയോഗിക്കുവാൻ സാധിക്കില്ല. അനുമാന നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കണം എന്ന് നിർബന്ധമില്ല. അവർ മുൻകൂർ നികുതി ഒറ്റത്തവണ ആയി മാർച്ച് 15 നുമുന്പ് അടച്ചാൽ മതി. എന്നാൽ ഏജൻസി, ബ്രോക്കറേജ്, കമ്മീഷൻ മുതലായ ബിസിനസ്ചെയ്യുന്നവർക്ക് ഈ റിട്ടേണ്‍ സ്വീകാര്യമല്ല.
ഐടിആർ - 5
പാർട്ണർഷിപ്പ് ഫേമുകളും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളും എഒപി സ്റ്റാറ്റസുള്ള പ്രസ്ഥാനങ്ങളും ബോഡി ഓഫ് ഇൻഡിവിഡ്വൽസും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും ലോക്കൽ അതോറിട്ടികളും ആണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഐടിആർ - 5 ഉപയോഗിക്കേണ്ടത്.
ഐടിആർ - 6
ചാരിറ്റബിൾ കന്പനി ആയി രജിസ്റ്റർ ചെയ്യാത്ത എല്ലാ കന്പനികളും ഐടിആർ 6 എന്ന ഫോമാണ് റിട്ടേണ്‍ ഫയൽ ചെയ്യാൻ ഉപയോഗിക്കേണ്ടത്.
ഐടിആർ - 7
ആദായനികുതി നിയമത്തിലെ 139(4എ). 139 (4ബി) 139 (4 സി) 139 (4ഡി) 139 (4ഇ) 139 (4എഫ്) എന്നിവ അനുസരിച്ച് ഫയൽ ചെയ്യപ്പെടേണ്ട എല്ലാ റിട്ടേണുകൾക്കും ഐടിആർ- 7 ആണ് ഉപയോഗിക്കേണ്ടത്.