മുംബൈ: മുകേഷ് അംബാനിയെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായി അഞ്ചുവർഷത്തേക്കു നിയമിച്ചു. ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗമാണ് ഇതു തീരുമാനിച്ചത്. ഏറ്റവും സന്പന്നനായ ഇന്ത്യക്കാരനായ ഈ അറുപത്തൊന്നുകാരൻ 2002 മുതൽ കന്പനി ചെയർമാനാണ്. അതുവരെ അച്ഛൻ ധീരുഭായി അംബാനിയായിരുന്നു ചെയർമാൻ.
വാർഷിക വേതനം 4.17 കോടി രൂപയും ആനുകൂല്യങ്ങൾ 59 ലക്ഷം രൂപയുമാണ്. അറ്റാദായത്തിനനുസരിച്ചു ബോണസും ലഭിക്കും. ഭാര്യയും സഹായികളുമടക്കമുള്ള യാത്ര-താമസചെലവുകളും സുരക്ഷാ സംവിധാനത്തിനുള്ള ചെലവുകളും കന്പനി വഹിക്കും.