ഗാന്ധിനഗർ: പ്രമുഖ ടൂവീലർ നിർമാതാക്കളായ സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ, വൈദ്യുത ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും നിർമാണത്തിനൊരുങ്ങുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂട്ടിക്കാഴ്ചയിൽ സുസുകി ചെയർമാൻ ഒസാമു സുസുകി വൈദ്യുത ബൈക്കുകളുടെ നിർമാണം സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചിരുന്നു. വൈദ്യുത ബൈക്കുകളിൽ ഉപയോഗിക്കാനുള്ള ബാറ്ററികൾ നിർമിക്കുന്നതിനായുള്ള പ്ലാന്റ് ഗുജറാത്തിൽ ആരംഭിക്കുകയാണെന്നു സുസുകി അറിയിച്ചു. 1,700 കോടിയാണ് പ്ലാന്റിന്റെ മുതൽമുടക്ക്.
രാജ്യത്തുടനീളം ബാറ്ററി ചാർജിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കാനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും കന്പനി അറിയിച്ചു.
വൈദ്യുത ബൈക്കുകൾക്കു വലിയ വിലയാകുമെന്നതാണ് അവയുടെ സ്വീകാര്യത കുറയ്ക്കുന്നതെന്നും സർക്കാർ നയങ്ങൾ അനുകൂലമായാൽ ഇവയുടെ നിർമാണച്ചെലവു കുറയുമെന്നും സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സതോഷി ഉചിത പറഞ്ഞു.
2020ൽ സുസുകി യുടെ വൈദ്യുത ബൈക്കുകൾ ഇന്ത്യൻ നിരത്തുകളിലെത്തും.