ന്യൂഡൽഹി: 9000 കോടി രൂപ കുടിശികവരുത്തി മുങ്ങിയ ഇന്ത്യൻ വ്യവസായി വിജയ് മല്യയിൽനിന്നു പണം വീണ്ടെടുക്കാൻ ഇംഗ്ലീഷ് ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അർജിത് ബസു.
വിജയ് മല്യയുടെ ഇംഗ്ലണ്ടിലെ വസതിയിൽ പ്രവേശിച്ച് സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഓഫീസറെ നിയമിച്ചുകൊണ്ടുള്ള യുകെ ഹൈക്കോടതിയുടെ ഉത്തരവ് തങ്ങൾക്ക് ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.