തിരുവനന്തപുരം: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തെ പ്രധാന മേളയായ ഫാർമാക് സൗത്ത് 2018 അടുത്തമാസം ആറ്, ഏഴ് തീയതികളിൽ ചെന്നൈയിൽ നടക്കും. മേളയുടെ നാലാം പതിപ്പാണിത്. ഇന്ത്യൻ ഡ്രഗ്സ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷനും (ഐഡിഎംഎ) ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷനും ഓർബിറ്റ് എക്സിബിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാർമാക് സൗത്ത്, ചെന്നൈ നന്തംബാക്കം ചെന്നൈ ട്രേഡ് സെന്ററിലാണ് അരങ്ങേറുക.
ഫാർമ മേഖലയിലെ സ്റ്റാർട്ടപ്പുകളും വളർന്നു വരുന്ന കമ്പനികളും നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും എന്നതാണ് ഇത്തവണത്തെ വിഷയം. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. ഈശ്വർ റെഡ്ഡി വിഷയം അവതരിപ്പിക്കും. തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിർമാതാക്കൾ, തങ്ങളുടെ പുതിയ ഉത്പന്നങ്ങൾ ഫാർമാക്കിൽ പ്രദർശനത്തിനെത്തിക്കും. മാനേജ്മെന്റ് വിദഗ്ധൻ ശിവ ഖേര ആണ് മുഖ്യ പ്രഭാഷകൻ. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.pharmacsouth.com എന്ന സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.