വിയന്ന: ക്രൂഡ് ഓയിൽ ഉത്പാദനം പ്രതിദിനം പത്തു ലക്ഷം വീപ്പ കണ്ടു വർധിപ്പിക്കാൻ തീരുമാനം. ഇവിടെ നടക്കുന്ന പെട്രോളിയം കയറ്റുമതി രാജ്യസംഘടന(ഒപെക്)യുടെ മന്ത്രിതല യോഗത്തിലാണു തീരുമാനം. ഓരോ രാജ്യത്തിന്റെയും വിഹിതം പിന്നീടു നിശ്ചയിക്കും.
ഉത്പാദനം കൂട്ടുന്നതിന് ഇറാൻ എതിരായിരുന്നു. രണ്ടു വർഷമായി തുടരുന്ന രീതി മാറ്റേണ്ടെന്ന് അവർ ശഠിച്ചു. ഇപ്പോഴത്തെ വില അധികമല്ലെന്നും അവർ വാദിച്ചു. എന്നാൽ, ഒപെകിലെ ഏറ്റവും വലിയ ഉത്പാദകരായ സൗദി അറേബ്യ ഉത്പാദനം കൂട്ടിയില്ലെങ്കിൽ വിപണിയിൽ ഒപെക് പിന്തള്ളപ്പെടുമെന്നു ചൂണ്ടിക്കാട്ടി.
ഒപെകും റഷ്യയും ചേർന്ന് 10 ലക്ഷം വീപ്പ ഉത്പാദനം കുറയ്ക്കാനാണു ധാരണ. നേരത്തെ സൗദി എണ്ണകാര്യമന്ത്രി റഷ്യൻ മന്ത്രിയുമായി മോസ്കോയിൽ ചർച്ച നടത്തി ധാരണ ഉണ്ടാക്കിയിരുന്നു.
ഒപെക് തീരുമാനം ഇന്നേ പരസ്യപ്പെടുത്തൂ.
ഒപെകിലെ ധാരണ വ്യക്തമാകും മുന്പ് ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 72.60 ഡോളർ വരെ താന്നിരുന്നു. പിന്നീടു വിവരം അറിഞ്ഞതോടെ 74.45 ഡോളറിലേക്കു വില കയറി. കന്പോളം പ്രതീക്ഷിച്ചതിലും കുറവാണ് ഉത്പാദനവർധന. മാത്രമല്ല, വർധന ഉടൻ നടപ്പിലാകുകയില്ല. സാവകാശമേ ഉത്പാദനം കൂട്ടൂ.