ന്യൂഡൽഹി: 5ജി സർവീസുകൾക്കുള്ള സ്പെക്ട്രം ലേലം അടുത്ത വർഷം രണ്ടാം പകുതിയോടെ ആരംഭിക്കുമെന്ന് ടെലികോം സംഘടനയായ സെല്ലുലാർ ഒപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (കോയ്). ഇതുവരെയുള്ളതിലും കൂടിയ ബ്ലോക്കുകളും തുകയുമായിരിക്കും 5ജി സ്പെക്ട്രത്തിനുണ്ടാകുകയെന്ന് കോയ് ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു.