മുംബൈ: ബാങ്ക് ഓഫ് ബറോഡയുടെ മുൻ ചെയർമാൻ എം.ഡി.മല്യ ഐസിഐസിഐ ബാങ്ക് ചെയർമാനാകും. ഇപ്പോൾ ബാങ്കിൽ സ്വതന്ത്ര ഡയറക്ടറാണ്. മല്യയെ ചെയർമാനാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. എം.കെ. ശർമ മാസാവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് മല്യയെ നിർദേശിച്ചത്.