ന്യൂഡൽഹി: ആർബിഐ മുൻ ഡെപ്യൂട്ടി ഉപദേഷ്ടാവ് രാമ സുബ്രഹ്മണ്യൻ ഗാന്ധിയെ ഇ-വാലറ്റ് ആയ പേടിഎമ്മിന്റെ ഉപദേഷ്ടാവായി വൺ97 കമ്യൂണിക്കേഷൻസ് നിയമിച്ചു. അദ്ദേഹത്തിന് പേമെന്റ് സംവിധാനത്തിലും നിയമങ്ങളിലും കമ്പനി ഭരണത്തിലുമുള്ള പ്രാവീണ്യം പേടിഎമ്മിന് മുതൽക്കൂട്ടാകുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആദ്യ മോണിറ്ററി പോളിസി കമ്മിറ്റിയിൽ അംഗമായിരുന്ന ഗാന്ധി റിസർവ് ബാങ്കിന്റെ രണ്ട് റീജണൽ ഓഫീസ് മേധാവിയായും ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി(ഐഡിആർബിടി)യുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയാണ്.