ന്യൂഡൽഹി: രാജ്യത്തെ ബജറ്റ് വിമാനക്കമ്പനികളിലൊന്നായ സ്പൈസ്ജെറ്റ് ആഭ്യന്തര സർവീസ് ശ്രേണിയിലേക്ക് 14 പുതിയ വിമാനങ്ങൾ അവതരിപ്പിക്കും. ബോയിംഗ് 737, ബൊംബാർഡിയർ ക്യു-400 വിമാനങ്ങളായിരിക്കും ഇതിൽ ഉൾപ്പെടുക. ജൂലൈ ഒന്നു മുതൽ പുതിയ വിമാനങ്ങൾ സർവീസ് തുടങ്ങും. ഇതോടൊപ്പം പുതിയ റൂട്ടിൽ സർവീസും സ്പൈസ്ജെറ്റ് തുടങ്ങും.