ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ (ജിഎം) ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ആയി ഇന്ത്യൻ വംശജ ദിവ്യ സൂര്യദേവര നിയമിതയായി. ചക്ക് സ്റ്റീവൻസ് സെപ്റ്റംബർ ഒന്നിനു വിരമിക്കുന്പോൾ ചുമതല ഏൽക്കും. ഇപ്പോൾ കോർപറേറ്റ് ഫിനാൻസ് വൈസ്പ്രസിഡന്റാണ്.
ചെന്നൈയിൽ ജനിച്ച ഈ മുപ്പത്തൊൻപതുകാരി ഇനി ജിഎം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) മേരി ബരായോടാണു റിപ്പോർട്ട് ചെയ്യുക. വാഹന വ്യവസായത്തിൽ ഈ പദവികളിൽ എത്തുന്ന ആദ്യ വനിതകളാണ് ഇവർ. 56 വയസുള്ള ബരാ 2014 മുതൽ ജിഎം സിഇഒ ആണ്. വേറേ ഒരു ആഗോള വാഹന കന്പനിയിലും ഈ പദവികളിൽ വനിതകളില്ല. അമേരിക്കയിലെ വലിയ 500 കന്പനികളിൽ ഹെർഷിക്കും അമേരിക്കൻ വാട്ടർ വർക്സിനും മാത്രമേ ഈ രണ്ടു തസ്തികകളിലും വനിതകളുള്ളൂ.
മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു കൊമേഴ്സിൽ ബിരുദാനന്തര ബിരുദം എടുത്ത ദിവ്യ എംബിഎ ഹാർവാഡ് യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്.
ചാർട്ടേഡ് ഫിനാൻഷൽ അനലിസ്റ്റും അക്കൗണ്ടന്റുമായ ദിവ്യ യുബിഎസിലും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിലും ജോലിചെയ്ത ശേഷം 2005-ൽ ജിഎമ്മിൽ ചേർന്നു.