കൊച്ചി: ഊർജക്ഷമതയും ഉത്പാദനവും വർധിപ്പിക്കാനായി സാങ്കേതികവിദ്യ നവീകരിക്കാനും ഇതിനായി കേന്ദ്രസർക്കാർ നല്കുന്ന സാന്പത്തികസഹായങ്ങൾ പ്രയോജനപ്പെടുത്താനും ചെറുകിട ഇടത്തരം വ്യവസായ സംരംഭകർ മുന്നോട്ടുവരണമെന്ന് എംഎസ്എംഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.വി. വേലായുധൻ.
ഊർജസംരക്ഷണത്തിലൂടെ എംഎസ്എംഇകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതു സംബന്ധിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സും (ഫിക്കി) കേരള സർക്കാരിനു കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററും പിസിആർഎ, ഇഇഎസ്എൽ എന്നിവ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യാ നവീകരണത്തിനുള്ള സാന്പത്തിക സഹായ പദ്ധതികൾ എഎസ്എംഇകൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഒരു സ്ഥിരം സംവിധാനം ശില്പശാല അംഗീകരിച്ചു.
സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിലെ എനർജി എഫിഷ്യൻസി വിഭാഗം മേധാവി എ.എം. നാരായണൻ, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സിൽ കോ - ചെയർ ദീപക് എൽ. അശ്വാനി, പെട്രോളിയം കണ്‍സർവേഷൻ റിസർച്ച് അസോസിയേഷൻ (പി സി ആർ എ) സതേണ്‍ റീജൺ ഡയറക്ടർ പി. സെൽവൻ, ഫിക്കി അഡീഷണൽ ഡയറക്ടർ റിസോഴ്സ കണ്‍സർവേഷൻ എം.എൻ. ഗിരീഷ്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സിൽ മേധാവി സാവിയോ മാത്യു, പെട്രോളിയം കണ്‍സർവേഷൻ റിസർച്ച് അസോസിയേഷൻ (പിസിആർ എ) ചെന്നൈ അഡീഷണൽ ഡയറക്ടർ കെ.ആർ. അജിത്കുമാർ, എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ കെ.എൻ. ഹേമന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.