കൊച്ചി: ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡ് 19.5 വർഷം കൊണ്ട് 80 ലക്ഷം കാറുകളുടെ വില്പന നടത്തി റിക്കാർഡ് കൈവരിച്ചു. വളരെ ചുരുങ്ങിയ കാലയളവിൽതന്നെ ഉത്പാദനമികവും ഉപഭോക്തൃ സംതൃപ്തിയും നേടി മികച്ച കാർ ബ്രാൻഡായി മാറാൻ ഹ്യൂണ്ടായിക്ക് സാധിച്ചിട്ടുണ്ടെന്ന് ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.കെ. കൂ വ്യക്തമാക്കി.
കോമണ്‍ റെയിൽ ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികതയിൽ (സിആർഡിഐ) ഹ്യൂണ്ടായ് ആക്സന്റ് അവതരിപ്പിച്ചു. തുടർന്ന് സാൻട്രോ, സൊനാറ്റ, ടെറാകാൻ, എലാൻട്ര, ഗെറ്റ്സ് എന്നീ ബ്രാൻഡുകളും വിപണിയിലിറക്കി.
ഐ10, ഗ്രാന്റ് ഐ10, എലൈറ്റ് ഐ 20, ക്രെറ്റ, നെക്സ്റ്റ് ജെൻ വെർണ എന്നീ അഞ്ചു ബ്രാൻഡുകൾക്ക് ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ് നേടാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.