മുംബൈ: എൻപിസിഐ ഏർപ്പെടുത്തിയ നാഷണൽ പേമെന്റ്സ് എക്സലൻസ് 2017 പുരസ്കാരം സൗത്ത് ഇന്ത്യൻ ബാങ്കിന്. ചെറുകിട ബാങ്കുകൾക്കിടയിലെ റുപേ പ്ലാറ്റ്ഫോമിലുള്ള സംഭാവനകളാണു പുരസ്കാരത്തിന് അർഹമാക്കിയത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇവിപി (ട്രഷറി) കെ.എൻ. രഘുനാഥൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബി.പി. കനുംഗോയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി. എൻപിസിഐ ചെയർമാൻ ബിശ്വമോഹൻ മഹാപത്ര, ഐബിഎ ചീഫ് എക്സിക്യൂട്ടീവ് വി.ജി. കണ്ണൻ, ഐഡിആർബിടി ഡയറക്ടർ ഡോ. എ.എസ്. രാമശാസ്ത്രി എന്നിവരും മുംബൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
എൻപിസിഐ, അംഗങ്ങളുടെ മികച്ച പ്രകടനം കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരപ്രവണത സൃഷ്ടിക്കുന്നതിനുമായാണ് നാഷണൽ പേമെന്റ്സ് കോർപറേഷൻ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.