കൊച്ചി: വീഗാലാൻഡ് ഡെവലപ്പേഴ്സിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊലൂഷൻ കണ്ട്രോൾ അവാർഡ്. വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ കലൂരിലെ പെറ്റിയൂണിയ-ബിഗോണിയ ഫ്ലാറ്റ് സമുച്ചയ പദ്ധതിക്കാണ് അവാർഡ്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, ബോർഡ് ചെയർമാൻ സി.കെ. സജീവൻ എന്നിവരിൽനിന്നു വീഗാലാൻഡ് ഡെവലപ്പേഴ്സിനു വേണ്ടി ജനറൽ മാനേജർ പോൾ ചീരൻ, സീനിയർ മാനേജർ ഗിരി എസ്. നായർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.