ബംഗളൂരു: ഇന്ത്യയിലെ കൺസ്യൂമർ ഡ്യൂറബിൾ മാർക്കറ്റിൽ മൂന്നു പതിറ്റാണ്ടിന്റെ സേവനപാരന്പര്യമുള്ള എയ്സൻ പുതിയ ടിവി വിപണിയിൽ അവതരിപ്പിച്ചു. ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവ് നല്കുന്നതിനൊപ്പം 20 വാട്ട് സ്പീക്കറുകളും വൈഡ് വ്യൂവിംഗ് ആംഗിളും പ്രത്യേകതകളാണ്. 4കെ യുഎച്ച്ഡി ഡിസ്പ്ലേ, ട്രൂലൈഫ് കളർ പിക്ചർ, വ്യക്തതയുള്ള ശബ്ദം, സ്മാർട്ട് ടിവി, ഡോൾബി ഡിജിറ്റൽ ഓഡിയോ, ഇ-ഷെയർ, യുഎസ്ബി (2 പോർട്ട്), എച്ച്ഡിഎംഐ (3 പോർട്ട്), എവി ഇൻപുട്ട് തുടങ്ങിയവ പ്രധാന ഫീച്ചറുകൾ. വില: 52,990 രൂപ.