തിരുവല്ല: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരുവല്ല ജോയ്ആലൂക്കാസ് ഫൗണ്ടേഷന്റെയും തിരുവല്ല മുനിസിപ്പാലിറ്റിയുടെയും പത്തനംതിട്ട ജില്ല സോഷ്യൽ ഫോറസ്ട്രിയുടെയും പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 25000 വൃക്ഷത്തൈകൾ വിതരണം ചെയ്തു.
അടൂർ കടമ്പനാട് മെത്രാപ്പോലീത്തയും, അമേരിക്ക സൗത്ത് വെസ്റ്റ് ഡയോസിസ് മെത്രാപ്പോലീത്തയുമായ ഡോ. സക്കറിയ മാർ അപ്രേം മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല മുനിസിപ്പൽ ചെയർമാൻ കെ.വി. വർഗീസിന് വൃക്ഷത്തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല ജോയ്ആലൂക്കാസ് മാൾ മാനേജർ ഷെൾട്ടൺ വി. റാഫേൽ പങ്കെടുത്തു.