കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ലോക പരിസ്ഥിതി ദിനത്തിൽ സൗജന്യ കാർ ഡ്രൈവാഷ്, സൗജന്യ പിയുസി, എമിഷൻ ടെസ്റ്റുകൾ എന്നിവ നടത്തി. എച്ച്എംഐഎൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ രാകേശ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ ഹുണ്ടായിയുടെ കാർ നിർമാണ ശാലയിലും ഡീലർ ഷോറൂമുകളിലും സർവീസ് സെന്ററുകളിലും പ്ലാസ്റ്റിക് വിമുക്ത ഇടമാക്കി. ഒപ്പം ജീവനക്കാർക്ക് പരിസ്ഥിതി അവബോധ ക്ലാസും നടന്നു.