കൊച്ചി: മേക്കർ വില്ലേജിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാർട്ടപ്പുകളെ വിപണിക്കനുയോജ്യമായ രീതിയിൽ സജ്ജമാക്കാൻ സഹകരിക്കുമെന്ന് ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടേഴ്സ് അസോസിയേഷൻ (ഐഇഎസ്എ) വ്യക്തമാക്കി.
കളമശേരിയിലെ മേക്കർ വില്ലേജിൽ ഐഇഎസ്എ സംഘം നടത്തിയ സന്ദർശനത്തിനു ശേഷം ചെയർമാൻ അനിൽകുമാർ മുനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടേഴ്സ് മേഖലയിൽ വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും വേണ്ട ഉപദേശം നൽകുകയും അവർക്ക് നിക്ഷേപം ആകർഷിക്കാൻ സഹായിക്കുകയും ചെയ്യുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. ഐഇഎസ്എയുടെ സെന്റർ കൊച്ചിയിൽ തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.