കൊച്ചി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് "ബീറ്റ് ദി പ്ലാസ്റ്റിക് പൊലൂഷൻ' എന്ന സന്ദേശവുമായി സണ്ണി ഡയമണ്ട്സ് ഒരുക്കിയ എസീ പെൻഡന്റിന്റെ ലോഞ്ചിംഗ് കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ഉപയോഗയോഗ്യമാക്കുക എന്ന സന്ദേശവുമായി പുനഃചംക്രമണ (റീസൈക്കിൾ) ചിഹ്നത്തോടെ ഒരുക്കിയിട്ടുള്ള എസീ പെൻഡന്റിൽ ഏഴു വജ്രങ്ങളാണുള്ളത്. 10 കാരറ്റ് തൂക്കമുള്ള ആഭരണത്തിന് ഐഎഫ് ക്വാളിറ്റിയാണ്. സണ്ണി ഡയമണ്ട്സിന്റെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഷോറൂമുകളിലും ഓണ്‍ലൈനിലും ലഭ്യമായ ആഭരണത്തിന് 25,000 രൂപയാണ് വില.
സണ്ണി ഡയമണ്ട്സിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പൊരുതുകയെന്ന സന്ദേശം ഉൾക്കൊള്ളുന്ന ആഭരണം രൂപകല്പന ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
എറണാകുളം രാജാജി റോഡിലെ സണ്ണി ഡയമണ്ട്സിൽ നടന്ന ചടങ്ങിൽ കൗണ്‍സിലർ സുധ ദിലീപ് കുമാർ, സണ്ണി ഡയമണ്ട്സ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.പി. സണ്ണി, ഡയറക്ടർമാരായ സീന സണ്ണി, രോഹൻ സണ്ണി, എച്ച്ആർ മേധാവി മിൽസണ്‍ ജോസഫ്, സിആർഎം ജീവൻ ദർശൻ, അനന്തു സുധീർ, സി.ജെ. സൈജു, ടിറ്റോ ഡേവിസ് എന്നിവർ സംബന്ധിച്ചു. മാതൃദിനത്തോടനുബന്ധിച്ച് സണ്ണി ഡയമണ്ട്സ് സംഘടിപ്പിച്ച ഓണ്‍ലൈൻ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മേയർ നിർവഹിച്ചു.