ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽനിന്ന് അന്താരാഷ്ട്ര യാത്രക്കാർ വാങ്ങുന്ന സാധനങ്ങൾക്കു ജിഎസ്ടി ഈടാക്കേണ്ടതില്ല. ഇതു സംബന്ധിച്ച വിശദീകരണം ഉടൻ പുറത്തിറക്കുമെന്നു ധനമന്ത്രാലയം അറിയിച്ചു.
മാർച്ചിൽ അഥോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ് (എഎആർ) ജിഎസ്ടി ഈടാക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. ജിഎസ്ടി വരും മുന്പ് വിമാനത്താവങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ വില്പനയ്ക്കു കസ്റ്റംസ് ഡ്യൂട്ടി ഇല്ലായിരുന്നു. അവ കയറ്റുമതി ആയാണു പരിഗണിച്ചുവന്നത്. എഎആർ ഉത്തരവ് ആ നില മാറ്റി. ഇതു തിരുത്തി വിജ്ഞാപനം ഇറക്കും.