മുംബൈ: പ്രൊഫഷണലായി കാമറ ഉപയോഗിക്കുന്നവരെ ഉൾപ്പെടുത്തി കാനൻ ക്ലബ് എലീറ്റ് എന്ന പേരിൽ പുതിയ പദ്ധതിയുമായി കാനൻ ഇന്ത്യ. നിലവിൽ ഫുൾ ഫ്രെയിം ഡിഎസ്എൽആർ ഉപയോഗിക്കുന്നവരും പുതുതായി വാങ്ങുന്നവരുമാണ് കാനൻ ക്ലബ് എലീറ്റിലുണ്ടാകുക. ക്ലബ്ബിൽ അംഗമാകുന്നതോടെ ഇവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട പ്രധാന സെർവീസ് സെന്ററുകളിൽ മൂന്നു ദിവസത്തെ അത്യാവശ്യ റിപ്പയർ, പ്രീമിയം ഫോട്ടോഗ്രഫി ശില്പശാലകൾ, സ്പെയർപാർട്സുകളിലും പണിക്കൂലിയിലും 30 ശതമാനം ഡിസ്കൗണ്ട്, 61499 രൂപ വിലമതിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്നിവയാണ് കാനൻ ക്ലബ് എലീറ്റ് അംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. EOS-1DX Mark II; EOS 5D Mark IV; EOS 5DSR; EOS 5Ds and EOS 6D Mark II എന്നിവയുടെ ഉടമസ്ഥർക്കും പുതുതായി വാങ്ങുന്നവർക്കുമാണ് ക്ലബ്ബിൽ അംഗത്വം ലഭിക്കുക.ജൂണ്‍ 30 വരെ ഒരു മാസമാണ് കാനൻ ക്ലബ് എലീറ്റിൽ അംഗത്വം എടുക്കാനുള്ള സമയപരിധി. മേയ് 31 വരെ ഉത്പന്നം വാങ്ങിയവർക്കും അംഗമാകാം.