ന്യൂഡൽഹി: റോയൽ എൻഫീൽഡിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ ക്ലാസിക് 500 പെഗാസസ് ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ മോഡലിന്റെ ബുക്കിംഗ് ഓൺലൈനായി ചെയ്യാനേ സൗകര്യമൊരുക്കിയിട്ടുള്ളൂ. ആഗോളതലത്തിൽ 1000 യൂണിറ്റുകൾ കന്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ 250 ബൈക്കുകൾ ഇന്ത്യയിൽ വില്പനക്കെത്തിക്കുമത്രേ. 190 ബൈക്കുകൾ ഇംഗ്ലണ്ടിൽ വില്‍ക്കുമെന്നും കേൾക്കുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടീഷ് സേനാംഗങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്ന ആർഇ ഡബ്ല്യു ഡി 125 എന്ന മോഡലിന്റെ രൂപമാതൃകയനുകരിച്ചാണ് ക്ലാസിക് 500 പെഗാസസ് നിർമിച്ചിരിക്കുന്നത്. സർവീസ് ബ്രൗണ്‍, ഒലിവ് ഡ്രാബ് ഗ്രീൻ എന്നീ നിറങ്ങളിലാകും പുതിയ മോഡൽ വിപണിയിലെത്തുക.
എന്നാൽ ഇന്ത്യയിൽ സർവീസ് ബ്രൗൺ നിറത്തിലുള്ള പെഗാസസ് മോഡലുകൾ മാത്രമേ വില്പനയ്ക്കെത്തൂ. 499 സിസി എയർ കൂൾഡ് സിങ്കിൾ സിലണ്ടർ എൻജിനാണ് 500 പെഗാസസിന് കരുത്തു പകരുന്നത്. ബ്രാസ് ബക്കിൾസ്, ടാൻഗ് ബാഡ്ജ്, എക്സോസ്റ്റ് മഫ്ലർ, ഹെഡ്ലൈറ്റ് ബസൽ തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ.മറ്റൊരു ബൈക്കിനും അവകാശപ്പെടാനാവാത്ത യുദ്ധചരിത്ര പശ്ചാത്തലമാണ് പെഗാസസിന്റെ ഏറ്റവും പ്രധാന സവിശേഷതയെന്ന് റോയൽ എൻഫീൽഡ് സിഇഒ സിദ്ധാർഥ ലാൽ പറഞ്ഞു.വില: ഏകദേശം രണ്ടു ലക്ഷം രൂപ.