മുംബൈ: ഓഹരിവിപണിയിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നാലുവർഷത്തെ മോദി ഭരണം ഗുണകരമായില്ല. അതിനു മുൻപുള്ള യുപിഎ ഭരണത്തിലേതിലും കുറഞ്ഞ നേട്ടമേ എൻഡിഎ ഭരണത്തിൽ ലഭിച്ചുള്ളൂ.
അഞ്ചു പ്രമുഖ് വികസ്വര രാജ്യങ്ങൾ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) അടങ്ങിയ ബ്രിക്സിൽ ഇന്ത്യൻ ഓഹരിവിപണിയുടെ നാലുവർഷത്തെ നേട്ടം മൂന്നാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ചൈനയുടെ പ്രമുഖ ഓഹരിസൂചികയായ ഷാങ്ഹായ് കോംപസിറ്റ് 2014 മേയ് 26-ന് 2041.48-ലായിരുന്നു. ഈ 25-ന് 3141.30-ലും വർധന 53.87 ശതമാനം. പ്രതിവർഷവർധന 11.38 ശതമാനം.
ബ്രസീലിലെ ഐബിഒവി സൂചിക 52,932.91 ൽ നിന്ന് 80,122.31 ലെത്തി. നേട്ടം 51.37 ശതമാനം. പ്രതിവർഷ നേട്ടം 10.92 ശതമാനം.
ഇതേസമയം ഇന്ത്യയിലെ നിഫ്റ്റി സൂചിക 7359.05 ൽനിന്ന് 10,605.15 ലെത്തി. വർധന 44.11 ശതമാനം. പ്രതിവർഷ വളർച്ച 9.57 ശതമാനം മാത്രം.
ഒന്നാം യുപിഎയുടെ കാലത്ത് സെൻസെക്സ് പ്രതിവർഷം 25.96 ശതമാനം വളർന്നു. 2004 മേയ് 17-ന് 4505.16 ആയിരുന്ന സെൻസെക്സ് 2009 മേയ് 18-ന് 14,284.21 ആയി. മൊത്തം വളർച്ച 217.06 ശതമാനം. ഇതേ കാലയളവിൽ നിഫ്റ്റി 211.30 ശതമാനം വളർന്ന് 4323.15 ലെത്തി. പ്രതിവർഷ വളർച്ച 25.50 ശതമാനം.
രണ്ടാം യുപിഎ കാലത്ത് സെൻസെക്സ് 67.36 ശതമാനം വളർന്ന് 23,905.60 ലെത്തി. പ്രതിവർഷ നേട്ടം 10.85 ശതമാനം. നിഫ്റ്റി 66.61 ശതമാനം കയറി 7203 ലെത്തി. പ്രതിവർഷ നേട്ടം 10.79 ശതമാനം. നരേന്ദ്ര മോദിയുടെ കാലത്ത് സെൻസെക്സ് പ്രതിവർഷം 9.94 ശതമാനമാണ് വളർന്നത്. 23,905.60 ൽ നിന്ന് 34,924.87 ലേക്ക്. ആകെ വളർച്ച 46.09 ശതമാനം. നിഫ്റ്റി 47.23 ശതമാനം വളർന്ന് 10,605.15 ലെത്തി. പ്രതിവർഷ വളർച്ച 10.15 ശതമാനം.