+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന്പോ​ള​മൂ​ല്യ​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡു​മാ​യി ടി​സി​എ​സ്

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സ​ർ​വീ​സ​സ് ക​ന്പ​നി ഒ​രു നാ​ഴി​ക​ക്ക​ല്ലു​കൂ​ടി പി​ന്നി​ട്ടു. ക​ന്പോ​ള​മൂ​ല്യം ഏ​ഴു ല​ക്ഷം കോ​ടി രൂ​പ ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യി ടി​സി​എ​സ്.

ഒ​രു​മാ​സം മു​ൻ​പാ​ണ് പ​തി​നാ​യി​രം കോ​ടി (നൂ​റു ബി​ല്യ​ൺ) ഡോ​ള​ർ ക​ന്പോ​ള​മൂ​ല്യ​മു​ള്ള ക​ന്പ​നി​യാ​യി ടി​സി​എ​സ് ഉ​യ​ർ​ന്ന​ത്. ഇ​ന്ന​ലെ ടി​സി​എ​സ് ഓ​ഹ​രി​ക​ൾ 1.9 ശ​ത​മാ​നം കു​തി​ച്ച് 3674 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു. ആ ​വി​ല​യി​ൽ ക​ന്പ​നി​യു​ടെ ക​ന്പോ​ള​മൂ​ല്യം (മു​ഴു​വ​ൻ ഷെ​യ​റു​ക​ളു​ടെ​യും കൂ​ടിയ വി​ല) 7,03,117 കോ​ടി രൂ​പ ആ​യി​രു​ന്നു.

ഏ​റെ​ക്കാ​ലം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട ക​ന്പ​നി എ​ന്ന പേ​രു റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നാ​യി​രു​ന്നു. ഇ​പ്പോ​ൾ റി​ല​യ​ൻ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടെ​ങ്കി​ലും വ​ള​രെ പി​ന്നി​ലാ​ണ്. 5,80,361 കോ​ടി​യാ​ണു റി​ല​യ​ൻ​സി​ന്‍റെ ഇ​ന്ന​ല​ത്തെ ക​ന്പോ​ള​മൂ​ല്യം.

ക​ന്പോ​ള​മൂ​ല്യ​ത്തി​ൽ മൂ​ന്നു മു​ത​ൽ 10 വ​രെ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ക​ന്പ​നി​ക​ൾ
(തു​ക കോ​ടി രൂ​പ​യി​ൽ)

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് 5,15,733
ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ 3,38,024
ഐ​ടി​സി 3,35,374
എ​ച്ച്ഡി​എ​ഫ്സി 3,02,896
ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജീ​സ് 2,66,868
മാ​രു​തി സു​സു​കി 2,54,043
കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് 2,43,102
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 2,39,625