+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ വ​ൻ ഇ​ടി​വ്

മും​ബൈ: റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഗ​ണ്യ​മാ​യ താ​ഴ്ച. മേ​യ് 18ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ കു​റ​വ് 264.89 കോ​ടി ഡോ​ള​ർ ശേ​ഖ​രം 41,505.38 കോ​ടി ഡോ​ള​റാ​യി താ
വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ വ​ൻ ഇ​ടി​വ്
മും​ബൈ: റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഗ​ണ്യ​മാ​യ താ​ഴ്ച. മേ​യ് 18ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ കു​റ​വ് 264.89 കോ​ടി ഡോ​ള​ർ ശേ​ഖ​രം 41,505.38 കോ​ടി ഡോ​ള​റാ​യി താ​ണു. രൂ​പ​യു​ടെ വി​നി​മ​യനി​ര​ക്ക് പി​ടി​ച്ചു​നി​ർ​ത്താ​ൻ വേ​ണ്ടി ഡോ​ള​ർ വി​റ്റ​ഴി​ച്ച​താ​ണു ശേ​ഖ​ര​ത്തി​ൽ ഇ​ത്ര​യും കു​റ​വ് വ​രാ​ൻ കാ​ര​ണം.

ഏ​പ്രി​ൽ 13-ന് 42,608.24 ​എ​ന്ന റി​ക്കാ​ർ​ഡി​ലെ​ത്തി​യ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ പി​ന്നീ​ടു തു​ട​ർ​ച്ച​യാ​യ അ​ഞ്ച് ആ​ഴ്ച​യും ഇ​ടി​വാ​ണു​ണ്ടാ​യ​ത്. മൊ​ത്തം 1102.86 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞു അ​ഞ്ചാ​ഴ്ച കൊ​ണ്ട്.

രൂ​പ​യ്ക്ക് ഉ‍യ​ർ​ച്ച

രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് ഇ​ന്ന​ലെ മെ​ച്ച​പ്പെ​ട്ടു. ഡോ​ള​ർ​വി​ല 67.77 രൂ​പ​യാ​യി താ​ണു. 57 പൈ​സ​യാ​ണ് ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്. 68.42 രൂ​പ വ​രെ ക​യ​റി​യ ഡോ​ള​റാ​ണ് ഇ​പ്പോ​ൾ താ​ഴോ​ട്ടു പോ​ന്ന​ത്.