ന്യൂഡൽഹി: പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ചെയർമാൻ സുശീൽ ചന്ദ്രയ്ക്ക് കാലാവധി ഒരുവർഷം നീട്ടി നല്കി. ഇതു രണ്ടാം തവണയാണു കാലാവധി നീട്ടിക്കിട്ടുന്നത്. 1980 ബാച്ചിലെ ഇന്ത്യൻ റവന്യു സർവീസ് ഓഫീസറാണ് ഐഐടി ബിരുദധാരിയായ ചന്ദ്ര.