+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രൂപ വീണ്ടും ഇടിഞ്ഞു; ഡോളറിന് 68.42 രൂപ

മും​ബൈ: രൂ​പ വീ​ണ്ടും താ​ഴോ​ട്ട്. ഡോ​ള​റു​മാ​യു​ള്ള വി​നി​യ​മ​നി​ര​ക്കി​ൽ ഇ​ന്ന​ലെ 38 പൈ​സ​യാ​ണ് ന​ഷ്‌​ടം. ഡോ​ള​റി​ന് ഇ​പ്പോ​ൾ 68.42 രൂ​പ​യാ​യി. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 0.56 ശ​ത​മാ​നം താ​ഴെ​യാ​യി രൂ​പ.

ഇ​ന്ത്യ​യി​ൽ​നി​ന്നു വി​ദേ​ശ​നി​ക്ഷേ​പ​ക​ർ പ​ണം പി​ൻ​വ​ലി​ച്ചു​പോ​കു​ന്ന​തും ക്രൂ​ഡ്ഓ​യി​ൽ വി​ല​ക്ക​യ​റ്റ​വു​മാ​ണ് രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യ​ത്. ക്രൂ​ഡ് വി​ല കൂ​ടു​ന്പോ​ൾ വ്യാ​പാ​ര​ക​മ്മി​യും ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി​യും വ​ർ​ധി​ക്കും.

മ​റ്റു വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളും ദു​ർ​ബ​ല​മാ​യി​ട്ടു​ണ്ട്. തു​ർ​ക്കി​യു​ടെ ലീ​റ ഈ​ വ​ർ​ഷം അ​ഞ്ചു​ശ​ത​മാ​നം താ​ണു. എ​ന്നാ​ൽ ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം ഇ​ന്ത്യ​ൻ രൂ​പ​യ്ക്ക് 6.39 ശ​ത​മാ​നം താ​ഴ്ച​യു​ണ്ടാ​യി.2016 ന​വം​ബ​ർ 29-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണ് രൂ​പ. ഓ​ഹ​രി​വി​പ​ണി സൂ​ചി​ക​ക​ളും ഇ​ന്ന​ലെ താ​ഴോ​ട്ടു​പോ​യി.