ബെയ്ജിംഗ്: ചൈനയും അമേരിക്കയും വ്യാപാരയുദ്ധത്തിൽനിന്നു പിന്മാറി. ചൈന ഇറക്കുമതിച്ചുങ്കം കുറയ്ക്കാനും കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാനും തയാറാണെന്ന് അറിയിച്ചു. ഇതിന്റെ തുടർച്ചയായി കാറുകളുടെ ഇറക്കുമതിച്ചുങ്കം 25-ൽനിന്നു 15 ശതമാനമായി കുറച്ചു. ജൂലൈ ഒന്നിന് ഇതു പ്രാബല്യത്തിൽ വരും. ചൈനയ്ക്കു പുറത്തുള്ള കാർ നിർമാണ കന്പനികൾക്ക് ഇതു വലിയ നേട്ടമാകും.