ന്യുഡൽഹി: ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച മോട്ടോ ജീ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി6 ജൂണ്‍ നാലിന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നു മോട്ടറോള. എന്നാൽ, ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമായിരിക്കും ഫോണിന്റെ അവതരണം. ജി6 നൊപ്പം മറ്റൊരു മോഡലായ മോട്ടോ ജി6 പ്ലേയും മോട്ടോറോള അവതരിപ്പിച്ചേക്കും. കഴിഞ്ഞ മാസം ബ്രസീലിലായിരുന്നു മോട്ടോ ജിന്റെയും മോട്ടോ ജി6 പ്ലെയുടെയും അന്താരാഷ്ട്ര തലത്തിലുള്ള അവതരണം.
മോട്ടോ ജി6 ന്റെ സവിശേഷതകൾ:
18.9 അനുപാതമുള്ള 5.7 ഇഞ്ച് ഡിസ്പ്ലേ,ഫുൾഎച്ച്ഡി ഐപിഎസ് ഡിസ്പ്ലേ,കോർണിംഗ് ഗ്ലോറില്ല ഗ്ലാസ് സംരക്ഷണം,സ്നാപ് ഡ്രാഗണ്‍ 450 പ്രോസസർ, 3 ജിബി/ 4 ജിബി റാം,32 ജിബി സ്റ്റോറേജ് (കൂട്ടാവുന്നത്) . 3000 എംഎഎച്ച് ബാറ്ററി.
ഇന്ത്യയിലെ വില പുറത്തുവിട്ടില്ല.