തൃശൂർ: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ 2018-20 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു. പി. സുന്ദർകുമാർ-പ്രസിഡന്റ്, രാജു മേനോൻ-ജനറൽ സെക്രട്ടറി, എച്ച്. രാമപ്രസാദ്-ട്രഷറർ, ജോസ് വള്ളൂർ, ശാസ്തമംഗലം മോഹൻ, രാജീവ് ഇളയാവൂർ-വൈസ് പ്രസിഡന്റുമാർ, ജോണ്‍സ് വളപ്പില, കെ. ജയചന്ദ്രൻനായർ-ജോയിന്റ് സെക്രട്ടറിമാർ, ലാൽ ജി-ഉപദേശക സമിതി എന്നിവരാണ് സ്ഥാനമേറ്റത്. കെ3എ പതിനാലാം വാർഷികവും സ്ഥാനാരോഹണവും-പതിനാലാം രാവിന്റെ- ഉദ്ഘാടനം തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് നിർവഹിച്ചു.
കഴിഞ്ഞവർഷത്തെ ബിസിനസിൽ നേട്ടം കൈവരിച്ച ജയിംസ് വളപ്പില, ജോണ്‍സ് വളപ്പില-വളപ്പില കമ്യൂണിക്കേഷൻ, ബിബിൻസൻ-കെപിബി, സംഗീത നാടക അക്കാദമി അവാർഡ് നേടിയ സന്ധ്യ രാജേന്ദ്രൻ-കെ3എ കൊല്ലം സോണ്‍ പ്രസിഡന്റ് എന്നിവരെ ആദരിച്ചു. ചീഫ് പേട്രൻ ജോസഫ് ചാവറ, ജോസ് വള്ളൂർ, ദേവൻ നായർ, പി.എം. മുകുന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.