ഓട്ടോസ്പോട്ട്/ ഐബി
അമേരിക്കൻ എസ്യുവി നിർമാതാക്കളായ ജീപ്പിന് അടുത്തകാലത്ത് ഇന്ത്യയിൽ മികച്ച സ്വാധീനം ചെലുത്താൻ സാധിച്ചത് കോംപാസിലൂടെയാണ്. പുതുമയാർന്ന ഡിസൈനും ഒട്ടനവധി ഫീച്ചേഴ്സും ഉൾപ്പെടുത്തി അവതരിപ്പിച്ച കോംപാസ് മികച്ച കുതിപ്പ് കാഴ്ചവയ്ക്കുന്നുണ്ട്.
ജീപ്പിൽനിന്നും ഇനി പ്രതീക്ഷിക്കാവുന്ന പ്രീമിയം 7-സീറ്റർ എസ്യുവിയാണ് ഗ്രാൻഡ് കമാൻഡർ. ചൈനീസ് മാർക്കറ്റിൽ ഈ വർഷം അവതരിക്കുന്ന ഈ 7-സീറ്റർ വാഹനം വൈകാതെതന്നെ ഇന്ത്യൻ മാർക്കറ്റിൽ എത്തിയേക്കും. കഴിഞ്ഞ വർഷം ചൈനയിലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച വാഹനം രണ്ടു വേരിയന്റുകളിലായി എഫ്ഡബ്ല്യുഡി (ഫ്രണ്ട് വീൽ ഡ്രൈവ്), 4ഡബ്ല്യുഡി (ഫോർ വീൽ ഡ്രൈവ്) സംവിധാനത്തിലാണ് വിപണിയിലെത്തുക.
2016ൽ ജീപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച ഗ്രാൻഡ് ചെറോക്കി, വ്രാൻഗ്ലർ മോഡലുകൾക്ക് കന്പനിയുടെ പ്രതീക്ഷകൾ സഫലമാക്കാൻ കഴിഞ്ഞില്ല. ഇതിനുശേഷമാണ് തദ്ദേശീയമായി നിർമിച്ച കോംപാസ് ഇന്ത്യൻ നിരത്ത് കീഴടക്കിയത്. കോംപാസിന്റെ പിൻബലത്തിൽ 2017-18 സാന്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസിന്റെ വിപണിവിഹിതം കുതിച്ചുയരുകയും ചെയ്തു.
ഇപ്പോൾ വാഹനശ്രേണി വികസിപ്പിക്കാനൊരുങ്ങുന്ന ജീപ്പിൽനിന്നും റെനഗെഡ് എന്ന കോംപാക്ട് എസ്യുവി വൈകാതെ വിപണിയിലെത്തും.
ഗ്രാൻഡ് കമാൻഡർഇന്ത്യയിൽ
ജീപ്പിന്റെ ഓൾ ന്യൂ ഗ്രാൻഡ് കമാൻഡർ 7-സീറ്റർ എസ്യുവി ഈ വർഷം ചൈനയിൽ വിപണിയിലെത്തും. റിപ്പോർട്ടുകളനുസരിച്ച് ഗ്രാൻഡ് കമാൻഡർ ഇന്ത്യയിലേക്കു സഞ്ചരിക്കുകയാണ്. എന്നാൽ, എന്ന് മാർക്കറ്റിൽ അവതരിക്കുമെന്നു വ്യക്തതയില്ല. ഇന്ത്യൻ വിപണിയിൽ എത്തിയാൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ഗ്രാൻഡ് കമാൻഡറിനു കഴിയും.
വില
ഫോർച്യൂണറും എൻഡവറും സെഗ്മെന്റിൽ കുതിപ്പുതുടരുന്നിടത്തേക്കാണ് ഗ്രാൻഡ് കമാൻഡർ എത്തുക. യഥാക്രമം 25.71-31.48 ലക്ഷം രൂപയും 25.08-31.40 ലക്ഷം രൂപയുമാണ് ഫോർച്യൂണറിന്റെയും എൻഡവറിന്റെയും വില. ജീപ്പിന്റെ പുതിയ എസ്യുവിക്ക് 25-31.50 ലക്ഷം രൂപ വില വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
എൻജിൻ
ചൈനയിൽ അവതരിപ്പിക്കുന്ന മോഡലിന് 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് കരുത്ത്. ഈ എൻജിന് 234 ബിഎച്ച്പി പവറിൽ 350 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ജീപ്പിന്റെ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്റെ കുതിപ്പിനു സഹായിക്കുക.
എക്സ്റ്റീരിയർ
2017ലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച കണ്സപ്റ്റ് വാഹനമായ യുണ്ടുവിന്റെ രൂപം കടംകൊണ്ടാണ് ഗ്രാൻഡ് കമാൻഡറിന്റെ പിറവി. ജീപ്പിന്റെ സ്വന്തം ബോക്സി ബോഡി, 7-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ, എൻഇഡി ലൈറ്റിംഗ്, ഫോഗ് ലാന്പുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ട്രാപെസോയിഡൽ വീൽ ആർച്ചുകൾ, വലിയ വീലുകൾ, സൂയിസൈഡ് റിയർ ഡോറുകൾ, അണ്ടർ ബോഡി ക്ലാഡിംഗ് എന്നിവയാണ് എക്സ്റ്റീരിയർ ഫീച്ചറുകൾ.
ഇന്റീരിയർ
കോംപാസിനെ അനുസ്മരിപ്പിക്കുംവിധമാണ് ഇന്റീരിയർ ഡിസൈൻ. വലിയ ടച്ച്സ്ക്രീൻ, മൂന്നാം നിര സീറ്റ് വരെ നീളമുള്ള സണ്റൂഫ്, രണ്ടാം നിര സീറ്റ് 60ഃ40 അനുപാതത്തിലും മൂന്നാം നിര സീറ്റ് 50ഃ50 അനുപാതത്തിലും വേർതിരിക്കാം. കൂടാതെ മൾട്ടിഫംഗ്ഷൻ 3-സ്പോക് സ്റ്റിയറിംഗ് വീൽ, 3 സോണ് ക്ലൈമറ്റ് കണ്ട്രോൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവ മറ്റു ഫീച്ചറുകൾ.