ന്യൂഡൽഹി: ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സാങ്കേതിക പോരായ്മകൾ ഇനിയും പരിഹരിക്കാനായിട്ടില്ല. ഇതുമൂലം ജിഎസ്ടിആർ 3ബി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി രണ്ടു ദിവസം നീട്ടി. മേയ് 22 വൈകുന്നേരം വരെ ഏപ്രിലിലെ 3 ബി റിട്ടേണുകൾ സമർപ്പിക്കാം. ഇന്നലെ ജിഎസ്ടി പോർട്ടൽ കുറേസമയം മെയിന്റനൻസിനായി അടച്ചിട്ടിരുന്നു.