കൊച്ചി: കൈത്തറി ഉത്പന്നങ്ങളുടെ ഓണ്‍ലൈൻ വിപണിയായ വീവ്സ്മാർട്ട് ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കും. ഇന്ത്യൻ കൈത്തറി ബ്രാൻഡുകളും, കൈത്തറി ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമത്തിൽ വീവ്സ്മാർട്ട് ആമസോണിന്റെ പങ്കാളിയാകുന്നതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നെയ്ത്തുകാരുടെ കൈത്തറി, കരകൗശല ഉത്പന്നങ്ങൾ ആമസോൺ ഇന്ത്യയിലൂടെയും ലഭ്യമാകും.