നെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡ്യൂട്ടി ഫ്രീയുടെ മെഗാ സമ്മാന പദ്ധതിയിലെ വിജയിക്ക് 21 ലക്ഷം രൂപ വിലവരുന്ന ഹ്യുണ്ടായ് ട്യൂസോണ്‍ കാര്‍ സമ്മാനിച്ചു. ഒറ്റപ്പാലം പള്ളപ്പുറം വെളിപറമ്പില്‍ വി. സുകുമാരനാണ് സമ്മാനാര്ഹൻ. 2017 നവംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെ കൊച്ചിന് ഡ്യൂട്ടിഫ്രീയില്‍ ഷോപ്പിംഗ് നടത്തിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്. അനില്‍കുമാര്‍ കാറിന്റെ താക്കോല്‍ കൈമാറി.
സിയാല്‍ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ഡ്യൂട്ടി ഫ്രീ അസി. ജനറല്‍ മാനേജര്‍ ജേക്കബ് ടി. ഏബ്രഹാം, സീനിയര്‍ മാനേജര്‍ ടി.കെ. ശ്രീജിത്ത്, ഡ്യൂട്ടി ഫ്രീയിലെ വിതരണക്കാരായ പെര്ണാര് റെക്കാര്‍ഡിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ രാകേഷ് റോയ്, കണ്‍സള്‍ട്ടന്റ് ആല്‍ഫാ ക്രിയോള്‍ ഓപ്പറേഷന്‍സ് മാനേജര്‍ രവിചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2018 മാര്‍ച്ച്-മേയ് സീസണില്‍ കൊച്ചിന് ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കള്‍ക്കായി 31 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാര്‍ ഉള്‍പ്പെടെയുള്ള സമ്മാന പദ്ധതി നടപ്പാക്കുന്നുണ്ട്.