ന്യൂഡൽഹി: 2030 ആകുന്പോഴേക്കും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രചാരത്തിലാക്കാൻ സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിൽ മൈക്രോമാക്സ് ഇൻഫോർമാറ്റിക്സ് ഇലക്ട്രിക് വാഹനരംഗത്തേക്ക് കടക്കാനൊരുങ്ങുന്നു.
ആദ്യഘട്ടത്തിൽ ഇരുചക്ര, മുച്ചക്ര വാഹനവിഭാഗത്തിലായിരിക്കും കൈകടത്തുക. ഈ വിഭാഗത്തിലുള്ള മോഡലുകൾ ഇപ്പോൾ പരീക്ഷണഘട്ടത്തിനുശേഷം അനുമതിക്കായി കാത്തിരിക്കുകയാണ്. കൂടാതെ ഇ-റിക്ഷ, ഇ-ഓട്ടോ എന്നിവയ്ക്കായുള്ള ലിഥിയം അയോൺ ബാറ്ററി നിർമിക്കാനുള്ള അനുമതി ഈ മാസം ആദ്യം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.