മുംബൈ: ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങുന്നതു സംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ച ഉണ്ടായേക്കാം. വില സംബന്ധിച്ച തർക്കങ്ങളിൽ ധാരണയായതായാണു സൂചന.
ഫ്ലിപ്കാർട്ടിലെ വലിയ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ്ബാങ്കും അമേരിക്കയിലെ ഫണ്ടുകളും മുഴുവൻ ഓഹരിയും വാൾമാർട്ടിനു നല്കിയേക്കും. പുറമേ പുതിയ ഓഹരി വാങ്ങി ഫ്ലിപ്കാർട്ടിൽ വാൾമാർട്ട് നിക്ഷേപിക്കുകയും ചെയ്യും. ആമസോൺ ഡോട്ട് കോമിൽനിന്നു രാജിവച്ചു ഫ്ലിപ്കാർട്ട് തുടങ്ങിയ സച്ചിൻ ബൻസലും ബിന്നി ബൻസലും തങ്ങളുടെ ഓഹരിയിൽ ഒരുപങ്ക് വിൽക്കും.
ഇന്ത്യയിലെ വളർന്നുവരുന്ന ഇ-കൊമേഴ്സ് വിപണിയിൽ ആമസോണിനെ പ്രതിരോധിക്കാനാണ് വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ വാങ്ങുന്നത്.