കൊച്ചി: മഹീന്ദ്ര എക്സ്യുവി 500ന്റെ പരിഷ്കരിച്ച മോഡലുകൾ നിരത്തിലെത്തി. സസ്പെൻഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്നതാണു പുതിയ മോഡൽ. 12.45 ലക്ഷം രൂപ മുതലാണു കൊച്ചിയിലെ എക്സ് ഷോറൂം വില. പുതിയ പതിപ്പിന്റെ മോഡലുകൾ രാജ്യമെന്പാടുമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ലഭ്യമായിത്തുടങ്ങി.
ഡാഷ് ബോർഡിലെയും ഡോർ ട്രിമ്മിലെയും സോഫ്റ്റ് ടച്ച് ലതർ, അഡംബര ലതർ സീറ്റ്, നഗര സവാരിയിൽ മികച്ച ടോർക് പ്രദാനം ചെയ്യുന്ന ആറാം തലമുറയിൽപ്പെട്ട ഇലക്ട്രോണിക്കലി കണ്ട്രോൾഡ് വേരിയബിൾ ജ്യോമട്രി ടർബോ ചാർജർ, വലിയ സ്പോട്ടി 45.72 സെന്റിമീറ്റർ ഡയമണ്ട് കട്ട് അലോയ് വീൽ, ആർകമീസിന്റെ പുത്തൻ ഓഡിയോ തുടങ്ങിയ ഒട്ടേറെ സവിശേഷതകളുമായാണു പുതിയ മോഡലുകൾ കന്പനി അവതരിപ്പിക്കുന്നത്.
ഈ മേഖലയിൽത്തന്നെ ആദ്യമായി സ്മാർട് വാച്ച് കണക്ടിവിറ്റി, കണക്ടഡ് ആപ്, എക്കോസെൻസ് ടെക്നോളജി എന്നിവയും എക്സ് യു വി 500 ന്റെ പുതിയ പതിപ്പിലുണ്ട്. ഇതിനകം രണ്ടുലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച എക്സ്യുവി 500 മുപ്പതിലധികം പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നു പുതിയ മോഡൽ കൊച്ചിയിൽ അവതരിപ്പിച്ചുകൊണ്ടു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെയിൽസ് വിഭാഗം വൈസ് പസിഡന്റ് അമിത് സാഗർ പറഞ്ഞു. 155 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്ന എം ഹോക് എൻജിനാണ് എക്സ്യുവി 500 ന്റേത്.