ന്യൂഡൽഹി: തെരഞ്ഞടുപ്പിൽ ഇടപെടില്ലെന്നുള്ള രേഖാമൂലമുള്ള ഉറപ്പ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡയകളിൽനിന്നു വാങ്ങണമെന്ന് ഐടി കാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി കേന്ദ്ര ഐടി മന്ത്രാലയത്തിനു നിർദേശം നൽകി.
സമിതിയുടെ അധ്യക്ഷനും ബിജെപി എംപിയുമായ അനുരാഗ് ഠാക്കുർ ആണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ സുരക്ഷയെ സംബന്ധിച്ചു പൊതുജനങ്ങളിൽനിന്നു നിർദേശങ്ങളും ആശങ്കകളും തന്റെ ട്വിറ്ററിലൂടെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളുടെ ചോർച്ച തടയാൻ സ്വീകരിച്ച നടപടി വ്യക്തമാക്കാൻ കേന്ദ്രസർക്കാർ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
80 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലറ്റിക ചോർത്തിയ സംഭവം വിവാദമായതോടെയാണ് കേന്ദ്രസർക്കാർ നടപടി.