ബംഗളൂരു: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) അടുത്ത മാസം മുതൽ വാഹനങ്ങളുടെ വില ഉയർത്തിയേക്കും. ഉത്പാദനച്ചെലവ് ഉയർന്നതാണ് വില ഉയർത്താൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്ന് ടികെഎം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എൻ. രാജ പറഞ്ഞു.
പ്രധാന ആഡംബര വാഹനനിർമാതാക്കളായ ഒൗഡി, ജെൽആർ, മെഴ്സിഡസ് ബെൻസ് തുടങ്ങിയ കമ്പനികൾ വാഹനങ്ങൾക്ക് ഒരു ലക്ഷം മുതൽ പത്തു ലക്ഷം വരെ രൂപ ഈ മാസം ഉയർത്തിയിരുന്നു. കസ്റ്റംസ് തീരുവ ഉയർത്തിയതാണ് വില ഉയർത്താൻ ഈ കമ്പനികളെ പ്രേരിപ്പിച്ചത്.