ന്യൂഡൽഹി: ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ഇന്റർനെറ്റ് ബ്രൗസർ ആപ്പുമായി ആമസോൺ. ലൈറ്റ് എന്നു പേരിട്ടിരിക്കുന്ന ആപ്പിനു പേര് സൂചിപ്പിക്കുന്നതുപോലെ കുറഞ്ഞ അളവിലുള്ള ഡേറ്റ മതി പ്രവർത്തനത്തിന്. രണ്ടു എംപി ഫയൽസൈസ് ഉള്ള ആപ്പിനു സ്റ്റോറേജും കുറച്ച് മതിയാകും. മറ്റു മുഖ്യധാര ബ്രൗസറുകളിലേതു പോലെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമില്ലെന്ന് ആമസോൺ അറിയിച്ചു. 5.0 മാർഷ്മല്ലോ മുതലുള്ള ആൻഡ്രോയിഡ് സീരീസുകളിൽ ലൈറ്റ് ആപ് പ്രവർത്തിപ്പിക്കാനാകും.