ന്യൂഡൽഹി: മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം മർച്ചിലെ 5.11 ശതമാനത്തിൽനിന്ന് 2.47 ശതമാനത്തിലേക്കാണ് ഈ മാർച്ചിൽ വിലക്കയറ്റം താണത്. ഫെബ്രുവരിയിൽ 2.48 ശതമാനമായിരുന്നു വിലക്കയറ്റം
ഭക്ഷ്യവിലകളിൽ 0.29 ശതമാനം കുറവുണ്ടായതാണ് സഹായകമായത്. ഫെബ്രുവരിയിൽ ഭക്ഷ്യവിലകൾ 0.88 ശതമാനം കൂടിയിരുന്നു. പയറുവർഗങ്ങളുടെ വില 20.58 ശതമാനം കുറഞ്ഞു. പച്ചക്കറികൾക്ക് 2.79 ശതമാനവും ഗോതന്പിന് 1.19 ശതമാനവും ഇടിവുണ്ടായി.
ജനുവരിയിലെ മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റം 2.84 ശതമാനത്തിൽനിന്ന് 3.01 ശതമാനമായി ഉയർത്തി.