ബെയ്ജിംഗ്: സ്മാർട്ട്ഫോണുകൾക്ക് സുരക്ഷിതമായ കവചം തെരഞ്ഞെടുക്കുന്പോൾ അതിലെ ഡിസൈനും രൂപവും എല്ലാം ശ്രദ്ധിക്കാൻ ജാഗ്രത പുലർത്തുന്നവരാണ് ലോകമെന്പാടുമുള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കൾ.
എന്നാൽ, രൂപഭംഗിക്ക് വൻ വില നല്കി വാങ്ങുന്നത് മാരകരോഗങ്ങൾക്കു കാരണമായേക്കാവുന്നവയാണെന്ന അന്വേഷണറിപ്പോർട്ട് പുറത്തുവന്നു. കഴിഞ്ഞ ദിവസം ചൈനയിലെ ഷെൻചെൻ കൺസ്യൂമർ കൗൺസിൽ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ 28 ബ്രാൻഡുകൾ പുറത്തിറക്കുന്ന 30 സ്മാർട്ട്ഫോൺ കെയ്സുകളിൽ വിഷാംശമുണ്ടെന്ന് സൂചിപ്പിക്കുന്നു. പ്രമുഖ ബ്രാൻഡുകളായ ആപ്പിൾ, സാംസംഗ്, ഷവോമി എന്നിവയുടെ കെയ്സുകളും ഇതിൽ ഉൾപ്പെടും.
23 കെയ്സുകൾ പരിശോധനയിൽ നിലവാരമുള്ളതായി കണ്ടെത്തി. എന്നാൽ, ശേഷിക്കുന്നവ മനുഷ്യന് ഹാനികരമായ വിധത്തിൽ അപകടകരമായ അളവിൽ വിഷാംശം അടങ്ങിയിട്ടുള്ളതായും കണ്ടെത്തി. ആപ്പിൾ, ഷവോമി തുടങ്ങിയ കന്പനികൾ തങ്ങളുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ വിൽക്കുന്ന ഫോൺ കവറുകളിൽ മിക്കതും ഇത്തരത്തിൽ സുരക്ഷിതമല്ല.
അനുവദനീയമായ അളിലും 47 മടങ്ങ് അധികം പിഎഎച്ച് (പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ) സാന്നിധ്യം ഐഫോൺ കെയ്സിൽ കണ്ടെത്തി. ചർമം, ശ്വാസകോശം, കരൾ, മൂത്രാശയം, ഉദരം എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഒരു കാരണം പിഎഎച്ചാണ്. അതേസമയം, ഷവോമി കെയ്സുകളിൽ പ്ലാസ്റ്റിസിസെറുകളുടെ അളവാണ് കൂടുതലായി കണ്ടെത്തിയത്. പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുവാണിത്.
ചൈനീസ് ബ്രാൻഡ് ആയ യൂണിംഗ് പുറത്തിറക്കിയിരിക്കുന്ന കെയ്സുകളിൽ ഷിമ്മെറിംഗ് പൗഡറിന്റെ അംശം സുരക്ഷിതമായതിനേക്കാളും 1,550 മടങ്ങ് അധികമാണ്. രോമങ്ങൾ നീക്കം ചെയ്ത് ശരീരസൗന്ദര്യം വർധിപ്പിക്കാനുപയോഗിക്കുന്നതാണ് ഷിമ്മെറിംഗ് പൗഡർ.
ഷെൻചെൻ കൺസ്യൂമർ കൗൺസിലിന്റെ നേതൃത്വത്തിൽ ഷെൻചെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസംപ്ഷൻ ക്വാളിറ്റിയാണ് അന്വേഷണം നടത്തിയത്.
ചൈനയിൽ ഫോൺ കെയ്സ് നിർമാണത്തിന് പ്രത്യേക നിബന്ധനകൾ ഇതുവരെയില്ല. അതുകൊണ്ടുതന്നെ നിലവാരമില്ലാത്ത പ്ലാസ്റ്റിക്കും രാസവസ്തുക്കളും കെയ്സ് നിർമാണത്തിന് ഉപയോഗിക്കുന്നു. അതേസമയം, യൂറോപ്യൻ യൂണിയനിൽ പിഎഎച്ചിന് നിയന്ത്രണമുണ്ട്.
ചൈനയിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സ്മാർട്ട്ഫോൺ കെയ്സുകൾ കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ചൈനയിൽ മാത്രം 100 കോടി സ്മാർട്ട്ഫോൺ ഉപയോക്താക്കൾ തങ്ങളുടെ ഫോണിന് കെയ്സുകൾ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും ഷെൻചെൻ, ഗ്വാൻഡോംഗ് പ്രവിശ്യ എന്നിവിടങ്ങളിലാണ് സ്മാർട്ട്ഫോൺ കെയ്സുകളുടെ 70 ശതമാനം ഉത്പാദനവും നടക്കുന്നത്. വർഷം 2000 കോടി യുവാൻ വരുമാനമുള്ള വ്യവസായമാണിത്.
പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ എവിടെ കാണുന്നു?
വ്യവസായശാലകളിൽനിന്നുള്ള കോൾ ടാർ, കൽക്കരി, ബിറ്റുമിൻ തുടങ്ങിയവയും ചെടികൾ, മാലിന്യങ്ങൾ മുതലായവ കത്തിക്കുന്നതുവഴിയും അലുമിനിയം ഉത്പാദക സംവിധാനങ്ങളിലും പിഎഎച്ച് രൂപപ്പെടുന്നുണ്ട്.
അപകടകാരിയാകുന്നത്
നിരന്തരമായ ശ്വസനം, സ്പർശനം എന്നിവയിലൂടെ പിഎഎച്ച് ശരീരത്തിൽ പ്രവേശിക്കുന്നത് കാൻസറിനു കാരണമാകുന്നു.