ന്യൂഡൽഹി: ബാങ്ക് ബോർഡ് ബ്യൂറോ പുനഃസംഘടിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളിലെ ഉയർന്ന പദവികളിലെ നിയമനം ശിപാർശ ചെയ്യാൻ ചുമതലപ്പെട്ട സമിതിയാണിത്. ബിഹാറിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രതിരോധ ഗവേഷണ വികസന സംഘടനയിൽ റിക്രൂട്ട്മെന്റ് സെന്റർ ചെയർമാനുമായിരുന്ന ഭാനു പ്രതാപ് ശർമയാണു ചെയർമാൻ. ക്രെഡിറ്റ് സ്വിസ് എന്ന നിക്ഷേപ ബാങ്കിൽ മാനേജിംഗ് ഡയറക്ടർ ആയിരുന്ന വേദിക ഭണ്ഡാർകർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ മാനേജിംഗ് ഡയറക്ടർ പി. പ്രദീപ്കുമാർ, റേറ്റിംഗ് ഏജൻസി ക്രിസിലിന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടർ പ്രദീപ് ഷാ എന്നിവരാണ് അംഗങ്ങൾ.
കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറലായിരുന്ന വിനോദ് റായിയായിരുന്നു മുൻപ് ചെയർമാൻ. റായിയുടെ കാലാവധി മാർച്ച് 31-ന് അവസാനിച്ചു. ഗവൺമെന്റുമായി സ്വരച്ചേർച്ചയിലല്ല റായി പിരിഞ്ഞത്.
കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറലായിരുന്ന വിനോദ് റായിയായിരുന്നു മുൻപ് ചെയർമാൻ. റായിയുടെ കാലാവധി മാർച്ച് 31-ന് അവസാനിച്ചു. ഗവൺമെന്റുമായി സ്വരച്ചേർച്ചയിലല്ല റായി പിരിഞ്ഞത്.