മുംബൈ: റിലയൻസ് ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം കന്പനികൾക്കു പിന്നാലെ ഡാറ്റാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ഭാരതി എയർടെൽ. 249 രൂപയ്ക്ക് ദിവസേന രണ്ടു ജിബി 4ജി ഡാറ്റ വീതം ഉപയോഗിക്കാം. 28 ദിവസമാണ് കാലാവധി. ഇതു കൂടാതെ 349 രൂപയുടെ ഡാറ്റാ പായ്ക്കും പരിഷ്കരിച്ച് പ്രതിദിനം രണ്ടു ജിബി ഡാറ്റ ആയി ഉയർത്തി. റിലയൻസ് ജിയോ അവതരിപ്പിച്ച 251 രൂപയുടെ ക്രിക്കറ്റ് പായ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജിബി ഡാറ്റ നല്കുന്നുണ്ട്.