ന്യൂഡൽഹി: രണ്ടു മാസം നീണ്ടുനിൽക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനോടനുബന്ധിച്ച് പുതിയ ഡാറ്റാ പ്ലാൻ അവതരിപ്പിച്ച റിലയൻസ് ജിയോ ഇൻഫോകോമിന് മറുപടിയായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുതിയ ഡാറ്റാ പായ്ക്ക് പ്രഖ്യാപിച്ചു. മറ്റ് എതിരാളികൾ അവതരിപ്പിച്ചതിലും മികച്ച പ്ലാനുമായാണ് ബിഎസ്എൻഎലിന്റെ വരവ്.
248 രൂപയ്ക്ക് 153 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ വരിക്കാർക്ക് ലഭിക്കുക. പ്രതിദിനം മൂന്നു ജിബി ഡാറ്റ വീതം 51 ദിവസത്തെ കാലാവധിയാണ് ഈ പായ്ക്കിനുള്ളത്. അതിവേഗ 4ജി പിന്തുണയോടെ ഈ ഡാറ്റ ആസ്വദിക്കാമെന്ന പ്രത്യേകതയുമുണ്ട്. 153 ജിബി ഡാറ്റ കൂടാതെ പരിധിയില്ലാത്ത സംസാരസമയവും എസ്എംഎസുകളും ലഭിക്കും. ഈ മാസം 30 വരെയാണ് ഓഫർ സ്വീകരിക്കാനുള്ള പരിധി.
251 രൂപയ്ക്ക് 102 ജിബി ഡാറ്റയും പരിധിയില്ലാത്ത സംസാരസമയവും എസ്എംഎസുകളുമാണ് 51 ദിവസം കാലാവധിയിൽ ജിയോ വരിക്കാർക്കു ലഭിക്കുക.