കൊച്ചി: സാങ്കേതികവിദ്യയുടെ പ്രാഥമികമായ കർത്തവ്യം ജനങ്ങളുടെ ഉന്നമനമാണെന്നു മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ ഉച്ചകോടിയെ വീഡിയോ കോണ്‍ഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ മറ്റുള്ളവരുടെ ഉന്നമനത്തിനുവേണ്ടി ഉപയോഗപ്പെടുന്പോഴാണ് അത് ആഘോഷിക്കപ്പെടുന്നത്. വൈജ്ഞാനിക മേഖലയിലെ ബുദ്ധികേന്ദ്രങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഹാഷ് ഫ്യൂച്ചർ പോലുള്ള ഉച്ചകോടികൾക്കു കഴിയും. സമൂഹത്തിനെ പരിവർത്തനം ചെയ്യാനുള്ള പ്രതിവിധികളെക്കുറിച്ച് സ്വപ്നം കാണാനും ഉണ്ടാക്കാനും സാധിക്കുന്നതു വഴിയാണ് ലോകത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.