മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ അസോസ്യേറ്റ് ബാങ്കുകൾ, ഭാരതീയ മഹിള ബാങ്ക് എന്നിവയുടെ ഉപയോക്താക്കൾക്ക് പഴയ ചെക്ക്ബുക്ക് 31 വരെ ഉപയോഗിക്കാം. എസ്ബിഐയിൽ ലയിച്ച അസോസ്യേറ്റ് ബാങ്കുകളുടെയും ഭാരതീയ മഹിള ബാങ്കിന്റെയും ഉപയോക്താക്കൾ 31നു മുന്പ് പുതിയ ഐഎഫ്എസ്സി കോഡ് രേഖപ്പെടുത്തിയ ചെക്ക്ബുക്ക് ലഭിക്കാനായി അപേക്ഷ സമർപ്പിക്കണം.
പുതിയ ചെക്ക്ബുക്ക് ലഭിക്കാനായി ബ്രാഞ്ചിൽ എത്തിയോ എസ്ബിഐ മൊബൈൽ ആപ് ഉപയോഗിച്ചോ അപേക്ഷ നല്കണം.
ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനെർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയുടെ അക്കൗണ്ട് ഉടമകളാണ് പുതിയ ചെക്ക്ബുക്കിനായി അപേക്ഷ സമർപ്പിക്കേണ്ടത്.