കൊച്ചി: സ്കൂൾ വിദ്യാർഥികൾക്കുള്ള പഠനസഹായ ആപ്പായ ബൈജൂസ് ലേണിംഗ് ആപ് വൈകാതെ മലയാളത്തിലും. സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള മലയാളത്തിലെ ആപ് ആറു മാസങ്ങൾക്കകം തയാറാകുമെന്നു ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവിധ സിലബസുകളിൽ ആറു മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കണക്കും ശാസ്ത്ര വിഷയങ്ങളും പഠിക്കുന്നതിനുള്ള ആപ്പാണ് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ബൈജൂസ് ആപ് പ്രധാനമായും തയാറാക്കുന്നത്. സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്കായി നിലവിൽ ഇംഗ്ലീഷിലുള്ള ആപ് ലഭ്യമാണ്. ഇംഗ്ലീഷിൽ തയാറാക്കിയിട്ടുള്ള സിബിഎസ് സി-ഐസിഎസ്ഇ സിലബസിലുള്ള പഠനസഹായ ആപ്പുകളും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള ആപ്പുകളും നിലവിൽ ലഭ്യമാണ്.
ഒന്നരക്കോടി രജിസ്ട്രേഡ് ഉപയോക്താക്കൾ ഇതിനുണ്ട്. മികച്ച അധ്യാപകർ തയാറാക്കുന്ന പാഠങ്ങളാണ് ആപ്പിലൂടെ ലഭ്യമാക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്റ്റുഡന്റ് കണക്ട് സെന്ററുകൾ ആരംഭിക്കും. കഴിഞ്ഞ ജൂണിൽ നടത്തിയ മൂല്യനിർണയത്തിൽ കന്പനിയുടെ വിപണിമൂല്യം 6,500 കോടി രൂപയാണ്.